students
മാർത്തോമാ കോളേജിൽ തിരഞ്ഞെടുത്ത എസ്.എഫ്.ഐ പ്രതിനിധികൾ

തിരുവല്ല : മാർത്തോമാ കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി എല്ലാ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികളായ പെൺകുട്ടികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ യുടെ പ്രാരംഭ കാലഘട്ടത്തിൽ വലതുപക്ഷ കോട്ടയായിരുന്ന മാർത്തോമാ കോളേജിൽ പെൺകുട്ടികൾ നേതൃനിരയിൽ വരാൻ മടിച്ചിരുന്ന കാലഘട്ടത്തിൽ നിന്ന് പെൺകുട്ടികളെ മാത്രം മത്സരിച്ച് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന നിലയിലേക്ക് മാർത്തോമാ കോളേജിൽ മികച്ച വിജയമാണ് എസ്.എഫ്.ഐ നേടിയത്. എതിരെ മത്സരിച്ച പലരുടെയും പത്രിക തള്ളിപ്പോയത് എസ്.എഫ്.ഐയ്ക്ക് തുണയായി. ചൈത്ര എം.റെജി (ചെയർപേഴ്സൺ), അഹല്യ രവി (വൈസ് ചെയർപേഴ്സൺ), എസ് സാന്ദ്രാ (ജനറൽ സെക്രട്ടറി), ബി അതുല്യാ, ലയാ ജോണി (കൗൺസിലർമാർ), എം.എസ് പവിത്ര (എഡിറ്റർ), എസ് അവനി (ആർട്സ് ക്ലബ്ബ് സെക്രട്ടറി), എ അർച്ചന, ബി അതുല്യ (വനിതാ പ്രതിനിധികൾ), കെ.ആർ ഗൗരി നന്ദന, എസ്.കെ സൂര്യ, ശ്രേയസ് കൃഷ്ണ, ലിമാ ആൻ ടൈറ്റസ്, എസ് സിൽവ ( ക്ലാസ് പ്രതിനിധികൾ) എന്നിവരാണ് വിജയിച്ചത്.