ff
ചിറ്റാറിൽ കാട്ടാനയെ നിയന്ത്രിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച് പ്രദേശ വാസികൾ രംഗത്തിറങ്ങിപ്പോൾ

ചിറ്റാർ : ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ നിയന്ത്രിക്കുവാൻ വനംവകുപ്പ് തയാറാകാത്തതിൽ പ്രതിഷേധിച്ച് പ്രദേശ വാസികൾ രംഗത്തിറങ്ങി. ഇന്നലെ രാത്രി 7ന് ആന പ്രധാനമായി ഇറങ്ങുന്ന അള്ളുങ്കൽ ഡാമിന് സമീപത്ത് ഇറങ്ങിയ ആളുകൾ ആന വരുന്നത് തടയാനായി സംഘടിച്ച് നിന്നു. എന്നാൽ വനം വകുപ്പും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആനത്താരയിലിറങ്ങിയ ജനങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇത് വനംവകുപ്പും പൊലീസും നാട്ടുകാരും തമ്മിലുള്ള തർക്കത്തിന് ഇടയായി.