 
അടൂർ : ബി.എസ്.എൻ.എലിന്റെ ടെലിഫോൺ കൺട്രോൾ ബോക്സ് നടപ്പാതയിലേക്ക് മറിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. പറക്കോട് സ്കൂൾ ജംഗ്ഷനിലാണ് ബോക്സ് അപകടകരമായ രീതിയിൽ കിടക്കുന്നത്. അമൃത ബോയ്സ് സ്കൂൾ, ഗേൾസ് സ്കൂൾ, പി.ജി.എം.ഡി. എൽ. എഡ്. ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ കുട്ടികൾ നടന്നുപോകുന്നതും ബസ് കാത്തുനിൽക്കുന്നതുമായ സ്ഥലമാണിത്. സമീപത്തെ വ്യാപാരികൾ ബി.എസ്.എൻ.എൽ ഓഫീസിൽ പരാതി നൽകിയിരുന്നു. രാത്രിയിൽ ഇരുചക്ര വാഹനങ്ങൾ ബോക്സിൽ തട്ടി അപകടങ്ങൾ ഉണ്ടായാതായും, കടയിലേക്ക് വന്ന കാർ ബോക്സിൽ തട്ടിയതായും വ്യാപാരികൾ പറഞ്ഞു. വർഷങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്ന ബോക്സ് നീക്കി പുതിയത് സ്ഥാപിക്കണമെന്ന് നേരത്തെ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്.