1
അഡ്വ.റ്റി.എൻ ഓമനക്കുട്ടൻ

നാൽപ്പത്തിയഞ്ച് പൊലീസ് ഉദ്യോഗസ്ഥരുള്ള സ്റ്റേഷനിൽ ക്വാർട്ടേഴ്സുകൾ നാമമാത്രമാണ്. ജീവനക്കാരുടെ താമസസൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണം. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുന്നതിനും നടപടി സ്വീകരിക്കണം.

അഡ്വ.ടി​.എൻ.ഓമനക്കുട്ടൻ

റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് സ്റ്റേഷന്റെ ദുരവസ്ഥ പരിഹരിക്കപ്പെടണം. സ്റ്റേഷന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തി ചുറ്റുമതിൽ കെട്ടണം. പുതിയ കെട്ടിട നിർമ്മാണത്തിനുള്ള തുക ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കണം.

കുഞ്ഞുകോശി പോൾ

സീനിയർ സെക്രട്ടറി,കേരള കോൺഗ്രസ്.

ആഭ്യന്തര വകുപ്പിന്റെ രണ്ടു സ്ഥാപനങ്ങളാണ് മല്ലപ്പള്ളിയിൽ ഉള്ളത്.

കീഴ് വായ്പൂര് പൊലീസ് സ്റ്റേഷനും സി.ഐ ഓഫീസും. സി.ഐ ഓഫീസ് തകർച്ചയുടെ വക്കിലാണ്. പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പുതിയ ക്വാർട്ടേഴ്സ് പണിയാൻ നടപടി വേണം. കാടുവെട്ടി തെളിക്കാനും റോഡ് നന്നാക്കാനും പഞ്ചായത്തിന്റെ പിന്തുണയുണ്ടാവും.

എസ്.വിദ്യാമോൾ,

പ്രസിഡന്റ്

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത പരി​ഹരി​ക്കണം. ആധുനി​ക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിക്കണം. മല്ലപ്പള്ളിയിൽ സി.ഐ ഓഫീസ് പ്രവർത്തിച്ച കെട്ടിടത്തിൽ പൊലീസ് ഔട്ട്‌ പോസ്റ്റ്‌ ആരംഭിക്കുന്നത് ടൗണിലെ ക്രമസമാധാന പാലനത്തിന് സഹായകമാണ്.

എബി മേക്കരിങ്ങാട്ട്,

കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

സ്റ്റേഷന് സമീപം ബഹുനില കെട്ടി​ടം പണിതാൽ പൊലീസ് ഉദ്യോഗസ്ഥരുടെ താമസ സൗകര്യം ക്രമീകരിക്കാനാകും. ജീർണാവസ്ഥയിൽ അസൗകര്യങ്ങളോടുകൂടി നിലനിൽക്കുന്ന കീഴ് വായ്പൂര് പൊലീസ് സ്റ്റേഷൻ കെട്ടിടം പുതുക്കി പണിയേണ്ട കാലം എന്നേ കടന്നുപോയി.

ഹരികുമാർ.സി.കെ

റിട്ട.സബ് ഇൻപെക്ടർ