 
ചെങ്ങന്നൂർ: സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തിലും ചെങ്ങന്നൂർ വൈസ്‌മെൻസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി നിർണ്ണയ സവിശേഷ തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) നൽകുന്നതിനുള്ള ക്യാമ്പ് നടത്തി. വിവിധതരം ഭിന്നശേഷിയുള്ള നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. കല്ലുവരമ്പ് വൈസ്‌മെൻസ് ക്ലബ് ഹാളിൽ നടന്ന ക്യാമ്പ് ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. വൈസ്‌മെൻസ് ക്ലബ് പ്രസിഡന്റ് ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. വൈസ് മെൻസ് ക്ലബ് റീജണൽ ഡയറക്ടർ ഫ്രാൻസിസ് ഏബ്രഹാം, സെക്രട്ടറി റിജോ ജോൺ ജോർജ് , പി.കെ.കുര്യൻ, ഫ്രാൻസി പോൾസൺ,ജോൺ ഫിലിപ്പ്, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർമാരായ ഷിനോജ്ഏബ്രഹാം, എ.എൽ.പ്രീത, ഡോ.സിറിയക് ജോർജ് എന്നിവർ പ്രസംഗിച്ചു. ഡോ. ജിജിത്ത് പ്രസാദ്, ഡോ. അർച്ചന ഉദയൻ, ഡോ. ജെ.കല, ഡോ.എം.എസ്.ഷീജ, സീനിയർ ഒപ്‌റ്റോമെട്രിസ്റ്റ് കെ.കെ. ഉഷാകുമാരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.