prathishedham
ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബി.ജെ.പി ഏഴംകുളം ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ

അടൂർ : കേന്ദ്രസർക്കാരിന്റെ ജനകീയ പദ്ധതികൾ ഏഴംകുളം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി അട്ടിമറിക്കുന്നെന്ന് ആരോപിച്ച് ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി ഏഴംകുളം ഏരിയ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സതീശൻ നായർ അദ്ധ്യക്ഷനായി. അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പളളിൽ, അഡ്വ. അരുൺ താന്നിക്കൽ, യുവമോർച്ച ജില്ലാ മീഡിയ കൺവീനർ ശരത് കുമാർ, അനിൽ ചെന്തമാരവിളയിൽ, ശ്രീജ, ഗോപൻ മിത്രപുരം തുടങ്ങിയവർ നേതൃത്വം നൽകി.