
പത്തനംതിട്ട : വെച്ചൂച്ചിറ പോളിടെക്നിക് കോളജിന്റെ പുതിയ കെട്ടിടങ്ങളുടേയും ഹോസ്റ്റൽ സമുച്ചയത്തിന്റെയും ഉദ്ഘാടനം മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീഷ് പണിക്കർ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.രമാദേവി, രാജു എബ്രഹാം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ കെ.എൻ.സീമ, പ്രിൻസിപ്പൽ ഡോ.എൻ.ഡി.ആഷ എന്നിവർ പങ്കെടുത്തു.