photo
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കോട്: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വ്യവസായ വാണിജ്യ വകുപ്പുമായി ചേർന്ന് നടത്തിയ സംരംഭകത്വം ശില്പശാല പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി പി. ജോൺ അദ്ധ്യക്ഷതവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി' ചെയർമാൻ എം.പി. ജോസ്, മെമ്പർമാരായ എം.വി.സുധാകരൻ, ആൻസി വർഗീസ്, പ്രസന്നകുമാരി, ജി.ലക്ഷ്മി., ലിസി ജോൺസൺ, അഡ്വ. തോമസ് ജോസ് അയ്യനേത്ത്, സി.ഡി.എസ് ചെയർപേഴ്സൺ സരിതമുരളി, വ്യവസായ വികസന ഓഫീസർ കെ. ജയപ്രസാദ് , സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.