koodal-
കൂടൽ സ്റ്റേഡിയം ജംഗ്ഷനിൽ ഉണ്ടായ അപകടം

കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ സ്റ്റേഡിയം ജംഗ്ഷനിൽ കാറും പിക്കപ്പും കൂട്ടിയിടിച്ചു. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും വരികയായിരുന്ന കാറും കലഞ്ഞൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പുമാണ് ഇന്നലെ രാവിലെ 9.30ന് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് നിറുത്താതെ പോയ കാരുവയൽ സ്വദേശിയുടെ പിക്കപ്പ് പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആർക്കും പരിക്കില്ല.