
തിരുവല്ല: വൈ.എം.സി.എ കേരളാ റീജണിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പ്രഥമ ചെയർമാൻ ഡോ.കെ.ഐ.ജോൺ അനുസ്മരണ സമ്മേളനം രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.സി സാബു അനുസ്മരണ പ്രഭാഷണം നടത്തി. വർഗീസ് ജോർജ്, ഡേവിഡ് സാമുവേൽ, ജോജി പി.തോമസ്, സുനിൽ മറ്റത്ത്, വൈ.എം.സി.എ പ്രസിഡന്റ് ജേക്കബ് മാത്യു, സെക്രട്ടറി കെ.സി.മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോൺ, സി.ജി.ഫിലിപ്പ്, എലിസബേത്ത് കെ.ജോർജ്, ജോ ഇലഞ്ഞിമൂട്ടിൽ, ലിനോജ് ചാക്കോ എന്നിവർ പ്രസംഗിച്ചു.