kolam

പത്തനംതിട്ട : എ.ഡി.എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പത്തനംതിട്ടയിൽ പ്രതിഷേധപ്രകടനവും പി.പി.ദിവ്യയുടെ കോലവും കത്തിച്ചു. പ്രതിഷേധ യോഗം യുവമോർച്ച ജില്ല പ്രസിഡന്റ് നിതിൻ ശിവ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി അഖിൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വൈശാഖ് വിശ്വ, ജില്ല മീഡിയ കൺവീനർ ശരത് ഏഴംകുളം, കോന്നി മണ്ഡലം പ്രസിഡന്റ് രാഹുൽ, മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, പി.എസ്.പ്രകാശ്, ശ്രീദേവി, ശംഭു ഇലന്തൂർ, പ്രദീപ് കൊടുമൺ എന്നിവർ പ്രസംഗിച്ചു.