മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന എലി നശീകരണ ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളിക്കുട്ടി സിബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലിയാക്കത്ത് അലിക്കുത്ത്, അംഗങ്ങളായ ദേവദാസ് മണ്ണൂരാൻ,ഡെയ്സി വർഗീസ്, വിജയ ലക്ഷ്മി, മാത്യൂസ് കല്ലുപുര, കൃഷി ഓഫീസർ സമീറ ഷെരീഫ്, കൃഷി അസിസ്റ്റന്റുമാരായ കെ.കെ. ബൈജു, പ്രജീഷ് എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻപെക്ടർ എസ്.നായർ ക്ലാസെടുത്തു.