cpi-

കോന്നി: എ.ഡി.എം നവീൻബാബുവിന്റെ യാത്രഅയപ്പ് സമ്മേളനത്തിൽ പി.പി ദിവ്യ ആരോപണം ഉന്നയിച്ചപ്പപ്പോൾ ജില്ലാ കളക്ടർ മൗനം പാലിച്ചത് ഗുരുതരമായ തെറ്റാണെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു. നവീൻബാബുവിന്റെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. ഒരുപക്ഷേ അന്ന് കളക്ടർ മറുപടി നൽകിയിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു. യഥാർത്ഥ്യമറിയാവുന്ന ജില്ലാ കളക്ടർ പ്രതികരിക്കേണ്ടതായിരുന്നു. നവീൻ അത്തരക്കാരനല്ല എന്നത് മറ്റാരെക്കാളും പറയാൻ സാധിക്കുന്നത് ജില്ലാ കളക്ടർക്കായിരുന്നു.