ins
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജിലെ മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗം നഗരസഭാ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷയുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നു.

ചെങ്ങന്നൂർ : ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് നഗരസഭാ അരോഗ്യ വിഭാഗം തുടർ പരിശോധനകൾ നടത്തി. നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹോട്ടലുകളിലേയും ബേക്കറികളിലേയും പഴകിയ ഭക്ഷണ സാധനങ്ങൾ, പാനീയങ്ങൾ, എണ്ണ, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. പെട്ടിക്കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ നടപടിയെടുത്തു. 22 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രീതാചന്ദ്രൻ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.