അടൂർ: ക്ഷീരവികസന മേഖലയിൽ നവീന പദ്ധതികൾ നടപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പറക്കോട് ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാൽ ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുവാൻ വേണ്ടി വിവിധ പദ്ധതികൾ ക്ഷീരവികസനവകുപ്പ് നടത്തിവരികയാണെന്നും ചിറ്റയം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെറ്റി ജോഷ്വ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, തിരുവനന്തപുരം മേഖലാ യൂണിയൻ ഡയറക്ടർ മുണ്ടപ്പള്ളി തോമസ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു , കെ.ജി. ജഗദീശൻ, സിന്ധുജയിംസ്, രഞ്ജിനി കൃഷ്ണകുമാർ, എം.മധു, അനു .സി. തെങ്ങമം, തോട്ടുവാ മുരളി, ബിനു വെള്ളച്ചിറ, വിനോദ് തുണ്ടത്തിൽ, ബി.രാജേഷ്, ആർ. ദിനേശൻ, സൗദാരാജൻ, പ്രസന്നകുമാരി എസ്, ഷിബു, ജോബോയ് ജോസഫ്, ശ്രീജാകുമാരി, ക്ഷീരവികസന ഒാഫീസർ കെ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.