
പത്തനംതിട്ട : നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡി.വൈ.എഫ്.ഐ നിലപാട് തള്ളി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അംഗീകരിക്കില്ല. പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂ. നവീൻബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടി. ദിവ്യയ്ക്കെതിരായ നടപടി പൊതുപ്രവർത്തകർക്ക് പാഠമാണ്.