അടൂർ: മൂന്നരക്കിലോ കഞ്ചാവുമായി പുന്നല കടയ്ക്കാമൺ അംബേദ്കർ നഗറിൽ സനൂപ്(28), പത്തനാപുരം പാതിരിക്കൽ ഇടത്തറ ഈട്ടിവിളയിൽ അബു(40) എന്നിവരെ എക്സൈസ് അറസ്റ്റുചെയ്തു. പിക്കപ്പ് വാനിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു കഞ്ചാവ്. ഇന്നലെ വൈകിട്ട് 3.30 ന് ഏനാദിമംഗലം മങ്ങാട് ആലേപ്പടി ഭാഗത്തു വച്ചാണ് സംഭവം. പഴകുളം സ്വദേശിയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയ്ക്ക് അഞ്ചുകിലോ കഞ്ചാവാണ് ഇവർ വാങ്ങിയത്. വരുന്ന വഴിയിൽ ഒന്നരക്കിലോ കഞ്ചാവ് ഇവർ വിറ്റതായും ബാക്കിയാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നും എക്സൈസ് സംഘം പറഞ്ഞു. അടൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക്,അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ഹരികുമാർ, ശശിധരൻപിള്ള,ഹരീഷ് കുമാർ, പ്രിവന്റീവ് ഓഫിസർ സുരേഷ് ഡേവിഡ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ,ജോബിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിക്കപ് വാനും കസ്റ്റഡിയിലെടുത്തു.