 
ആറൻമുള : നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വില്പന സംബന്ധിച്ച പരിശോധന നടത്തിയ ബ്ലോക്ക് പഞ്ചായത്തിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌കോഡ് ഉദ്യോഗസ്ഥരെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയയാളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ആറന്മുള കിടങ്ങന്നൂർ വില്ലേജിൽ കോട്ട ലക്ഷംവീട് കോളനിയിൽ കോട്ട ജയൻ എന്ന് വിളിക്കുന്ന ജയൻ( 36) ആണ് പിടിയിലായത്. ആറൻമുള കോട്ട ജംഗ്ഷനിൽ സ്റ്റേഷനറി കടയിൽ പതിവ് പരിശോധനകൾക്കിടെയായിരുന്നു സംഭവം.
ഇയാൾ നിരവധികേസുകളിലും പ്രതിയാണ്. ഇയാളെ തിരുവല്ല ജെ.എഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.