20-spc
മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂൾ എസ്​.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ചായം പൂശി മോടി പിടി​പ്പി​ക്കു​ന്നു

പ​ത്ത​നം​തിട്ട : മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂൾ എസ്​.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ചായം പൂശി മോടി പിടിപ്പിച്ചു. നിറയെ പോസ്റ്ററുകൾ പതിപ്പിച്ച് വൃത്തിഹീനമായിരുന്ന കാത്തിരിപ്പ് കേന്ദ്രം എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് വൃത്തിയാക്കിയിരുന്നു. എസ്.പി.സി കേഡറ്റുകളായ ജെറി.എം.തോമസ്, ക്രിസ്റ്റിന്റജി, റിച്ചു എം.മോൻസി, അഖിൽ കെ.ഉണ്ണി എന്നിവർ നേതൃത്വം നൽകി.വാർഡ് കൗൺസിലർ സിന്ധു അനിൽ സ്‌കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്‌ക്കറിയ,സി.പി. ഒ.വി.ടി. മന്റോ, എ.സി.പി.ഒ ജിഷാ തോമസ് എന്നിവർ കേഡറ്റുകൾക്ക് വേണ്ട മാർഗനിർദ്ദേശം നൽകി.