
പത്തനംതിട്ട : പ്രകൃതി വിഭവങ്ങൾ ദീർഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ഭൂവിനിയോഗവും കാലാവസ്ഥാ വ്യതിയാനവും വിഷയത്തിൽ സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംഘടിപ്പിച്ച സെമിനാറും ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രകൃതിവിഭവ ഡേറ്റാ ബാങ്ക് പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം ഡയറക്ടർ ഡോ.കെ.രാജേന്ദ്രൻ, സംസ്ഥാന ഭൂവിനിയോഗ ബോർഡ് കമ്മിഷണർ യാസ്മിൻ എൽ. റഷീദ് എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ തദ്ദേശസ്ഥാപന അദ്ധ്യക്ഷർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.