
ആറൻമുള : ഉത്രട്ടാതി ജലോത്സവത്തിൽ രണ്ടാംസ്ഥാനം നേടിയ തോട്ടപുഴശ്ശേരി (ബി ബാച്ച്), ലൂസേഴ്‌സ് ഫൈനലിൽ രണ്ടാംസ്ഥാനം നേടിയ ചിറയിറമ്പ് (എ ബാച്ച് ), മികച്ച ചമയത്തിന് ഒന്നാംസ്ഥാനം നേടിയ മാരാമൺ പളളിയോടങ്ങളെ തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ആദരിച്ചു. ജലോത്സവത്തിൽ പങ്കെടുത്ത പഞ്ചായത്തിലെ അഞ്ച് പളളിയോടങ്ങൾക്ക് 10,000 രൂപ വീതം ഗ്രാന്റ് തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ആർ.കൃഷ്ണകുമാർ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി മാത്യു, വാർഡ് അംഗങ്ങളായ ടി.കെ. രാമചന്ദ്രൻ നായർ, കെ.പ്രതീഷ്, റെൻസിൻ കെ.രാജൻ, രശ്മി ആർ.നായർ, അനിത ആർ.നായർ, റീനാതോമസ്, അജിത ടി.ജോർജ്, ലത ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.