
പത്തനംതിട്ട : പട്ടികവർഗ യുവതിയുവാക്കൾക്ക് സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 വയസിന് താഴെയുള്ളവരും ബിരുദപഠനത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ കോഴ്‌സ് പൂർത്തീകരിച്ചവരുമാകണം. അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷയും യോഗ്യത പരീക്ഷ സർട്ടിഫിക്കറ്റ്, ജാതി വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും സഹിതം പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ 31 നകം ലഭിക്കണം. ഫോൺ : 04735 227703. ടോൾഫ്രീ നമ്പർ. 1800 425 2312.