perunnal2

ചെങ്ങന്നൂർ: ബഥേൽ മാർ ഗ്രിഗോറിയോസ് അരമനപ്പള്ളി പെരുന്നാളിന് ഇന്ന് തുടക്കമാകും. 27നാണ് സമാപനം. പെരുന്നാൾ ശുശ്രൂഷകൾക്ക് ഡോ.ഗീവർഗ്ഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത കാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 8ന് കുർബ്ബാന ,10ന് പെരുന്നാൾ കൊടിയേറ്റ് , 23, 24,25 തീയതികളിൽ

രാത്രി ഏഴിന് വചന ശുശ്രൂഷ - ഫാ.ജിജിൻ ബേബി, റവ.ഫാ :ജോൺസ്ലീബ മുഖത്തല ,റവ.ഫാ: ബിജോഷ് തോമസ് എന്നിവർ നയിക്കും. 26ന് രാവിലെ 7ന് വി.കുർബ്ബാന ,വൈകിട്ട് 6ന് സന്ധ്യാനമസ്കാരം - ഡോ: മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും. 7.45ന് പ്രദക്ഷിണം,

27ന് രാവിലെ 8ന് വി.കുർബ്ബാന, ഡോ: ഗീവർഗ്ഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് രാവിലെ 10.30 മുതൽ നേർച്ചസദ്യ, ഉച്ചയ്ക്ക് 1.30 ന് കൊടിയിറക്ക്.