competition

തിരുവല്ല : വൈ.എം.സി.എ സബ് റീജിയന്റെ നേതൃത്വത്തിൽ നിറക്കൂട്ട് ചിത്രരചന മത്സരം നടത്തി. മാർത്തോമാ സഭ അൽമായ ട്രസ്റ്റി അഡ്വ.അൻസിൽ സഖറിയാ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോജി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. സബ് റീജിയൻ മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി മാത്യു, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി.ജോൺ, കൺവീനർ എലിസബത്ത് കെ.ജോർജ്, ജേക്കബ് വർഗീസ്, കുര്യൻ ചെറിയാൻ, റോയി വർഗീസ്, റെജി പോൾ എന്നിവർ പ്രസംഗിച്ചു.