
ചെങ്ങന്നൂർ: പാണ്ടനാട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് പാണ്ടനാട് മണ്ഡലം കമ്മിറ്റി ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് മോൻസി കപ്ലാശേരിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഡോ. ഷിബു ഉമ്മൻ, കെ.ബി.യശോധരൻ, ചാക്കോ കയ്യത്ര, കെ.വി.വർഗീസ്, കെ.ജെ ജോൺസൺ, എം.പി.വർഗീസ്, പ്രസന്നൻ ആല, ജിജി എബ്രഹാം, സ്റ്റാൻലി ജോർജ്, സജി നെല്ലൂപറമ്പിൽ, മോൻസി മൂലയിൽ, ജോസ് പാണ്ടനാട്, ജോസ് വാഴാംവേലി, ശ്രീകുമാർ .കെ, മനോഹരൻ പിള്ള, കോശി വാഴാംവേലിൽ എന്നിവർ പ്രസംഗിച്ചു