 
പ്രമാടം : എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖയിലെ യൂത്ത്മൂവ്മെന്റ് പുന:സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ആനന്ദ് പി.രാജ്, യൂണിയൻ ജോയിന്റ് കൺവീനർ എസ്. അരുൺ, ശാഖാ സെക്രട്ടറി എം.ടി.സജി, മുൻ സെക്രട്ടറി പി.കെ.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി അരുൺ എസ്.ധരൻ (പ്രസിഡന്റ്), എസ്.ചിപ്പി (വൈസ് പ്രസിഡന്റ്), അക്ഷയ് എം.ജയൻ (സെക്രട്ടറി), ഗോകുൽ കൃഷ്ണ, നന്ദു പത്മകുമാർ, ബി.അജീഷ് (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), എം.എസ്.അരുന്ധതി, അമയ കരൺ, ജ്യോതി ജയൻ, ഗൗരി തീർത്ഥ, ആദിത്യ മനോജ്, ശ്രീവിഘ്നേഷ്, അനന്ദു രാജ്, കെ.ആദിത്യ, നകുൽ ബിനു, പി.എസ്.ആദർശ്, സഞ്ചു രാജേഷ് , അനന്തു സന്തോഷ്, (ജനറൽ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.