പത്തനംതിട്ട: എസ്എൻ.ഡി.പി യോഗം 86-ാം ടൗൺ ശാഖയിലെ വനിത സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡമന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലാ രവി അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ പ്രസന്നകുമാർ, ജി.സോമനാഥൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രജിത ഹരി, കേന്ദ്ര സമിതി അംഗങ്ങളായ സ്മിത മനോജ്, സുമി ശ്രീലാൽ, രജനി, ശാഖാ പ്രസിഡന്റ് സി.ബി സുരേഷ് കുമാർ, സെക്രട്ടറി സി.കെ സോമരാജൻ, രാജപ്പൻ വൈദ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മണിയമ്മ കുട്ടപ്പൻ( പ്രസിഡന്റ്) സീമ സജി (സെക്രട്ടറി) ബിന്ദു (വൈസ് പ്രസിഡന്റ്) സുജിത സജു (ട്രഷറാർ ) രജിത ഹരി, ഷൈനി സുരേഷ്, ജിനു (യൂണിയൻ കമ്മിറ്റി അംഗങ്ങൾ) താരാ ബാബു സിനിമോൾ കുട്ടപ്പൻ, ദീപാ സേതു, സിനി ഭദ്രൻ, സുജാത കമലാസനൻ, ദീപ ബിനു, മിനി പ്രസാദ് ( കമ്മിറ്റി അംഗങ്ങൾ) ആനന്ദഭായി, ജയ ഷാജി, സരസമ്മ, സുഭദ്ര ഗോപാലൻ, തങ്കമണി, ഓമന, തങ്കമ്മ,അമ്പിളി അജി, ഉഷ സോമരാജൻ, ശ്യാമ ശിവൻ (അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.