
പത്തനംതിട്ട : 13 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തിയ ചെസ് ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഷിജിത്ത് സി.പി അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് പത്തനംതിട്ടയുടെ മാനേജർ ജെറീഷ് വിതരണം ചെയ്തു. കമ്മിറ്റി മാനേജർ വീണാലാൽ, ബിനി വർഗീസ് , കൺവീനർ ബിജുകുമാർ, ട്രഷറർ രാജശ്രീ എന്നിവർ പ്രസംഗിച്ചു. ഓപ്പൺ വിഭാഗത്തിൽ ആരുഷ്.എ ഒന്നാംസ്ഥാനവും ആര്യൻ ഇ.അനൂപ് രണ്ടാംസ്ഥാനവും നേടി. ഗേൾസ് വിഭാഗത്തിൽ ശ്രീനന്ദ.എസ് ഒന്നാംസ്ഥാനം നേടി. വൈഗ എ.ദിലീഷിനാണ് രണ്ടാംസ്ഥാനം.