
പത്തനംതിട്ട : 28, 29 തീയതികളിൽ നടക്കുന്ന പത്തനംതിട്ട റവന്യൂ ജില്ല സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം മുഖ്യവേദിയായ മാർത്തോമ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നു. പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർ സിന്ധു അനിൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി.ആർ, കൗൺസിലർമാരായ സി.കെ.അർജുനൻ, ജാസിംകുട്ടി, എ.ഡി.ശ്രീമതി, ശാലി പി.ജോൺ, പ്രിൻസിപ്പൽ ജിജി മാത്യു സ്‌കറിയ, ഹെഡ്മിസ്ട്രസ് അജി എം.ആർ, ലിജു ജോർജ് എന്നിവർ സംസാരിച്ചു.