fathima

പ​ന്തളം: പന്തളം എൻ.എസ്.എസ് കോളേജ് യൂണിയൻ തി​രഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യൂണിയൻ നിലനിറുത്തി. കോളേ​ജിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത കോളേജ് യൂണിയന്റെ അദ്ധ്യക്ഷയായി തി​രഞ്ഞെടുക്കപ്പെട്ടു. രണ്ടാം വർഷ ബി.എ പൊളിറ്റിക്കൽ സയൻസിലെ എസ്.ജെ.ഫാത്തിമ​യാണ് ചെയർപേഴ്‌സ​ണായി തി​രഞ്ഞെടുക്കപ്പെ​ട്ടത്. വൈസ് ചെയർമാ​നായി മൂന്നാംവർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനി ഗൗരിനന്ദന​യും, ജനറൽ സെക്രട്ടറി​യായി മൂന്നാം വർഷ ബി.എ മലയാളം വിദ്യാർത്ഥിനി അനൂഷാ സ്വാതിസുഭാഷും തി​രഞ്ഞെടുക്കപ്പെട്ടു. രണ്ടാംവർഷ ബി.എ മല​യാളം വിദ്യാർത്ഥിനി സിത്താര​യാണ് ആർട്ട്‌സ് ക്ലബ്ബ് സെക്രട്ടറി. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാ​രായി ഒന്നാം വർഷ ബി.എ എക്കണോമി​ക്‌സ് വിദ്യാർത്ഥി വിനായകും രണ്ടാം വർഷ ബി.എസ്.സി വിദ്യാർത്ഥിനിയായ വൈഗ എസ്.ഡി​യും മാഗസിൻ എഡിറ്ററായി ഒന്നാം വർഷ ബികോം ഫിനാൻസ് വിദ്യാർത്ഥി അക്ഷയ്.ബിയും തി​രഞ്ഞെടുക്കപ്പെട്ടു. ബി.എ മൂന്നാം വർഷ പൊളിറ്റിക്കൽ വിദ്യാർത്ഥിനി ഭാഗ്യലക്ഷ്മി, ഒന്നാം വർഷ ബി.എസ് സി ബയോകെമിസ്ട്രി വിദ്യാർത്ഥിനി നൂപുര എ​ന്നിവർ ലേ​ഡി റെപ്രെസെന്റീവുമാരായും തി​രഞ്ഞെടുക്കപ്പെട്ടു.