
കോന്നി : ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കോന്നിയൂർ രാധാകൃഷ്ണന്റെ അനുസ്മരണം കോന്നി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നു. താലൂക്ക് സെക്രട്ടറി അഡ്വ.പേരൂർ സുനിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലത്തല യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ മനോജ് സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.എസ്.മുരളി മോഹൻ , എ.സോമശേഖരൻ, ഇ.ജെ.വർഗ്ഗീസ്, എസ്.കൃഷ്ണകുമാർ, എം.കെ.ഷിറാസ് , രാജേന്ദ്രനാഥ് കമലകം, ബിന്ദുസുരേഷ്, അജിത.പി , എൻ.വി.ജയശീ, ദേവിക.എസ്, ദീപ.വി ,ഗ്ലാഡിസ് ജോൺ, ശശിധരൻനായർ.ബി എന്നിവർ സംസാരിച്ചു.