smaranika-
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ: ആർ വിജയമോഹനൻ പ്രകാശനം ചെയ്യുന്നു

കോന്നി: സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രം ഇന്ത്യയിൽ ചരിത്രവും വർത്തമാനവും എന്ന സ്മരണിക കോന്നി പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയ മോഹനൻ പ്രകാശനം ചെയ്തു. പ്രമാടം യൂണിറ്റ് സെക്രട്ടറി അർച്ചന കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. ഡോ.കെ.ജി പൗലോസ് എഡിറ്റു ചെയ്ത സ്മരണികയിൽ ശങ്കരദർശനം : മാർക്സിസ്റ്റ് വീക്ഷണത്തിൽ (ഇ.എം.എസ് നമ്പൂതിരിപ്പാട്), വർഗീയതയും ചരിത്രവും (ഡോ.റോമില ഥാപ്പർ),ശാസ്ത്രബോധവും സമകാലിക വെല്ലുവിളികളും (ഡോ.കെ.ജി പൗലോസ്), ശാസ്ത്രീയ വീക്ഷണഗതി (സി.വി രാമൻ),ശാസ്ത്രത്തിന്റെ ചരിത്രവും ചരിത്രത്തിന്റെ ശാസ്ത്രവും (ഡോ. ടി.പി കുഞ്ഞിക്കണ്ണൻ) തുടങ്ങി 15 ലേഖനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എൻ അനിൽ, എൻ.എസ് രാജേന്ദ്രകുമാർ, സന്ദേശ് സ്റ്റാലിൻ , കോന്നി മേഖലാ സെക്രട്ടറി എം.എസ് പ്രവീൺ, വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ എൻ.ഡി വത്സല എന്നിവർ പങ്കെടുത്തു.