
പത്തനംതിട്ട: സംസ്ഥാനത്തെ പെട്രോൾ പമ്പുകളുടെ എൻ.ഒ.സി പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവശ്യപ്പെട്ടു. എ.ഡി.എം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ എൻ.ഒ.സിയിൽ അന്വേഷണം നടക്കുന്നതായും സംസ്ഥാനത്തെ 25 വർഷത്തെ എൻ.ഒ.സി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നവീനിന്റെ കുടുംബം ഒന്നും ആവശ്യപ്പെട്ടില്ല. വരവ് ആശ്വാസമായെന്ന് പറഞ്ഞു. വിഷയത്തിൽ മാസ് പെറ്റീഷൻ നൽകിയിട്ടുണ്ടോയെന്ന് അറിയില്ല. അക്കാര്യം പരിശോധിക്കും. പെട്രോളിയം മിനിസ്ട്രിയുടെ പോളിസി ലംഘിച്ച് നടപടിയെടുക്കുന്നത് ആരായാലും കർശന നടപടിയുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.