
തിരുവല്ല : തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ അന്താരാഷ്ട്ര അണുബാധ നിയന്ത്രണവാരം വിവിധ പരിപാടികളോടെ ആചരിച്ചു. ആശുപത്രി അണുബാധ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർക്കായി മുദ്രാവാക്യ മത്സരം, രോഗാണു മാതൃക നിർമ്മാണ മത്സരം, പോസ്റ്റർ മത്സരം, ക്വിസ് പ്രോഗ്രാമുകൾ, നഴ്‌സുമാർക്കും ഓപ്പറേഷൻ തീയേറ്റർ ജീവനക്കാർക്കുമായി ഉപകരണങ്ങൾ ശുചിയാക്കാനുള്ള റിഫ്രഷർ ശിൽപ്പശാല, അണുബാധ നിയന്ത്രണ വിഭാഗവുമായി മുഖാമുഖം, ഡോക്ടർമാർക്കായി തുടർവൈദ്യ വിദ്യാഭ്യാസവും സംഘടിപ്പിച്ചു. മത്സരത്തിൽ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനം ആശുപത്രി ഓഡിറ്റോറിയത്തിൽ നടത്തി. സമാപനസമ്മേളനം ടി.എം.എം ആശുപത്രി സി.ഇ.ഓ. ബെന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ജോർജ്ജ് മാത്യു, മെഡിക്കൽ ഡയറക്ടർ കേണൽ ഡോ.ഡെന്നിസ് അബ്രാഹം, മെഡിക്കൽ സൂപ്രണ്ട് ഡോ.സാം അബ്രാഹം, ഡോ. അബ്രാഹം മാത്യൂസ്, എന്നിവർ സംസാരിച്ചു. അണുബാധ നിയന്ത്രണ വിഭാഗം മേധാവി ഡോ.എസ്.കീർത്തിയും സംഘവും പരിപാടികൾക്ക് നേതൃത്വം നൽകി.