ളാക്കൂർ : മല്ലശ്ശേരി കെ.എം.യു.പി.എസ് റിട്ട. പ്രധാനദ്ധ്യാപകൻ നെടിയമണ്ണിൽ എൻ.കെ.കരുണാകരൻപിള്ള (91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന്. പ്രമാടം ഗ്രാമപഞ്ചായത്ത് മുൻ അംഗം, ളാക്കൂർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ്, ളാക്കൂർ ശ്രീകൃഷ്ണക്ഷേത്രം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ എൻ.സരോജിനിയമ്മ (റിട്ട. അദ്ധ്യാപിക, മാർത്തോമ എച്ച്. എസ്. എസ്., പത്തനംതിട്ട). മക്കൾ: അജിത് പ്രസാദ്, ജയ പ്രദീപ്, അനിത കെ.പിള്ള (ഇരുവരും യു.എസ്.എ). മരുമക്കൾ: ശ്രീകല നായർ (കോന്നി ബ്ലോക്ക് പഞ്ചായത്തംഗം), ഗംഗ ബി.നായർ, സുനിൽകുമാർ (ഇരുവരും യു.എസ്.എ).