
തിരുവല്ല : മഞ്ഞ, പിങ്ക് വിഭാഗത്തിലെ റേഷൻ കാർഡുള്ള ഗുണഭോക്താക്കളെല്ലാം ബയോ മസ്റ്ററിംഗ് ഈമാസം 25നുള്ളിൽ പൂർത്തിയാക്കണം. മസ്റ്ററിംഗ് പൂർത്തീകരിക്കാത്ത ഗുണഭോക്താക്കളിൽ മരണപ്പെട്ട് പോയിട്ടുണ്ടെങ്കിലോ വിദേശത്ത് പോയിട്ടുണ്ടെങ്കിലോ ആ വിവരം അതാത് റേഷൻ കടകളിൽ അറിയിക്കേണ്ടതും മരണപ്പെട്ട വ്യക്തിയുടെ പേര് കുറവ് ചെയ്യുന്നതിന് മരണ സർട്ടിഫിക്കറ്റും വിദേശത്ത് പോയിട്ടുണ്ടെങ്കിൽ NRK എന്നും ഓൺലൈനായി അക്ഷയ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വില പിഴയായി അന്നേദിവസം മുതൽ ഈടാക്കുമെന്നും താലൂക്ക് സപ്ലൈഓഫീസർ അറിയിച്ചു.