kadha

പത്തനംതിട്ട : കുട്ടികളിലെ കഥകളി സാക്ഷരത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത സ്‌ക്കൂളുകളിൽ കഥകളി മുദ്രാ പരിശീലനക്കളരി തുടങ്ങുന്നു.സ്‌കൂൾ പി.ടി.എയുടെ സഹകരണത്തോടെയാണ് പദ്ധതി. കഥകളിയുടെ പ്രാമാണിക ഗ്രന്ഥമായ ഹസ്തലക്ഷണദീപികയിലെ ഇരുപത്തിനാല് അടിസ്ഥാന മുദ്രകളും അവ ഉപയോഗിച്ചുള്ള വാക്കുകളും വാക്യങ്ങളും കളരിയിൽ പഠിപ്പിക്കും. കലാമണ്ഡലത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ കലാകാരന്മാരെ പരിശീലകരായി നിയമിക്കും.

24 ന് രാവിലെ 10 ന് അയിരൂർ കഥകളി ഗ്രാമം എൽ.പി.സ്‌കൂളിൽ അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്യും.