reders

പത്തനംതിട്ട: കേരളകൗമുദി തലമുറകളിലേക്ക് വളരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് പറഞ്ഞു. കേരളകൗമുദി റീഡേഴ്സ് ക്ലബ്ബിന്റെ പ്രഥമയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടൽ നോബൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം യശോധരപ്പണിക്കർ, കലഞ്ഞൂർ രാജേന്ദ്രൻ, കെ.രാജൻ മുടിയൂർക്കോണം, സലിം ഇലവുന്താനം, ഡോ.എം.എസ് സുനിൽ, അഡ്വ.മാത്തൂർ സുരേഷ്, രമേശ് ആനപ്പാറ, ജോസ് പള്ളിവാതുക്കൽ, രമാദേവി എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി ഡെസ്‌ക്ക് ചീഫ് വിനോദ് ഇളകൊള്ളൂർ സ്വാഗതവും സീനിയർ പ്രതിനിധി സി.വി.ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : യശോധര പണിക്കർ, ഡോ.എം.എസ്.സുനിൽ, സി.വി.ചന്ദ്രൻ [രക്ഷാധികാരികൾ], പി.ആർ നോബൽ കുമാർ [പ്രസിഡന്റ്], രാജേന്ദ്രൻ കലഞ്ഞൂർ, അഡ്വ.മാത്തൂർ സുരേഷ് [വൈസ് പ്രസിഡന്റ്], മനോഷ് മാമൻ [ജനറൽ സെക്രട്ടറി], ഇ.വി.ഷാജി, സലിംഇലവുംതാനം, കെ.രാജൻ മുടിയൂർക്കോണം [സെക്രട്ടറി], ദീപുസുതൻ [ട്രഷറാർ], അജി വിജയൻ, രമാദേവി, ശ്രീവിദ്യാ നോബൽ, ജോസ് പള്ളിവാതുക്കൽ, അജിത്ത് കാരംവേലി, രമേശ് ആനപ്പാറ [കമ്മിറ്റി അംഗങ്ങൾ].