nisha-
നിഷ

കോന്നി: വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഐരവൺ താളൂർ കോയിക്കൽ പുതുവേലിൽ അജിത്തിന്റെ ഭാര്യ നിഷ (29) ആണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങൾ ഉള്ളതായി പറയപ്പെടുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. കോന്നി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി അസ്വഭാവിക മരണത്തിന് കേസെടുത്തു. മക്കൾ: വൈഗ, വേദ.