 
അടൂർ : വിനോബാജി റോഡിൽ രേവതിയിൽ വി.കെ.പാറുക്കുട്ടിയമ്മ (86, റിട്ട. റവന്യൂ ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ് ഏഴംകുളം വട്ടയ്ക്കാട്ട് കുടുംബാംഗം മുൻ തഹസീൽദാറും അഭിഭാഷകനുമായിരുന്ന പരേതനായ അഡ്വ.വിളക്കുടി നരേന്ദ്രനാഥ്. മക്കൾ: പി.എൻ. രാജലക്ഷ്മി (വനിതാ ശിശു വികസന വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), പി.എൻ.ജയലക്ഷ്മി. മരുമക്കൾ:  എൻ.ശ്രീകുമാർ (റിട്ട.അദ്ധ്യാപകൻ), പി.പ്രസാദ്  (എൻ.എസ്.എസ് പോളിടെക്‌നിക്ക് കോളേജ്, പന്തളം). സഞ്ചയനം 27 ന് രാവിലെ 8 മണിക്ക്.