 
ചെങ്ങന്നൂർ: വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഇടവങ്കാട് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ.ജിബു ഫിലിപ്പ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.എബി സി ഫിലിപ്പ്, ഫാ.വിമൽ മാമ്മൻ ചെറിയാൻ, ജേക്കബ് ഉമ്മൻ, ഫാ.ടിജു ഏബ്രഹാം, ഫാ.ജിയോ എം.സോളമൻ, സജി പട്ടരുമഠം, ഏലിക്കുട്ടി ജോർജ്, എ.ജി യോഹന്നാൽ, സൂസി സോളമൻ, റെയ്ച്ചൽ രാജൻ, മറിയാമ്മ ചെറിയാൻ, സുനിൽ സി വർഗീസ്, ഷൈനി റെജി, ജിൻസി യോഹന്നാൻ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെ സമ്മേളനത്തിൽ അനുമോദിച്ചു. തുടർന്ന് നടന്ന ക്ലാസിന് വെണ്ണിക്കുളം സെന്റ് ബെഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ജിഷാ തോമസ് നേതൃത്വം നല്കി. സമ്മേളനത്തിന് ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ഏബ്രഹാം മാത്യു വീരപ്പള്ളിൽ, സിബി മത്തായി, ഡോ.മനോജ് ചാക്കോ, തോമസ് വി. ജോൺ, പി.വി. ഏബ്രഹാം,രാജു കോശി ജോൺ, തോമസ് ശമുവേൽ,വി.ജി.സണ്ണി, ആനി.കെ.തോട്ടുപുറം,സാലി ഈപ്പൻ എന്നിവർ നേതൃത്വം നല്കി. ഡിസ്ട്രിക്ട് സഹപാഠ്യമത്സരത്തിൽ ഒന്നാം സ്ഥാനം ചെറിയനാട് എം.ജി.എം സൺഡേ സ്കൂൾ നേടി.രണ്ടാം സ്ഥാനം ബുധനൂർ സെന്റ് ഏലിയാസ് സൺഡേ സ്കൂളും, ഇടവങ്കാട് സെന്റ് മേരീസ് സൺഡേസ്കൂളും പങ്കിട്ടു. പാഠ്യവിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ബുധനൂർ സെന്റ് ഏലിയാസ് സൺഡേസ്കൂൾ, വെണ്മണി സെന്റ് മേരീസ് സൺഡേ സ്കൂൾ എന്നിവർ നേടി.