ചെങ്ങന്നൂർ : ഫെസ്റ്റ് വിവിധ തലങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്കുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകൾക്ക് വേണ്ടി അപേക്ഷകൾ ക്ഷണിച്ചു. പത്മഭൂഷൺ പോത്തൻ ജോസഫ്, പി.എം. ജോസഫ്, ഗുരു ചെങ്ങന്നൂർ രാമൻപിള്ള എന്നിവരുടെ നാമധേയത്തിൽ, യഥാക്രമം മാദ്ധ്യമം, കായികം, കലാരംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ളവരെയാണ് ഇതിലേക്ക് പരിഗണിക്കുക. കൂടാതെ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലേയും നല്ല കർഷകരേയും ആദരിക്കും. പുറമേ സർക്കാർ സർവീസിലെ റവന്യൂ, സിവിൾ സപ്ലെസ്, കാർഷികം, ആരോഗ്യം, തദ്ദേശസ്വയംഭരണം, തപാൽ, എക്സൈസ്, വൈദ്യുതി, റോഡ് ഗതാഗതം, ഫയർഫോഴ്സ്, തപാൽ, എൽ.പി, യുപി, എച്ച്.എസ് ,എച്ച് എസ്.എസ് വിഭാഗം അദ്ധ്യാപകർ എന്നിവരേയും ആദരിക്കുന്നതാണ്. കർത്തവ്യ നിർവഹണത്തിലും കർമ്മ പഥത്തിലും അർപ്പണബോധമുള്ളവരായിരിക്കണം ഉദ്യോഗസ്ഥർ, മുൻവർഷങ്ങളിൽ ഫെസ്റ്റ് ആദരിക്കപ്പെട്ടിട്ടുള്ളവരാകരുത്. അപേക്ഷകൾ സ്വമേഥയോ ആഭുദയകാംക്ഷികൾ മുഖേനയോ സമർപ്പിക്കാം. ഇതിലേക്ക് തോമസ് കുതിരവട്ടം മുൻ എം.പി ചെയർമാനും പാണ്ടനാട് രാധാകൃഷ്ണൻ കൺവീനറും. സർവശ്രീ കെ.ജെ|ജോർജ്ജ് (ഐ.പി.എസ്.റിട്ട )ജേക്കബ് വഴിയമ്പലം, ശോഭാ വർഗീസ് ജോൺ ഡാനിയൽ, ഡോ.ഷേർലി ഫിലിപ്പ്, ഡോ.സാബു നൈനാൻ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. അപേക്ഷകൾ നവംബർ 30ന് മുൻപ് കൺവീനറുടെ പേർക്ക് ലഭിച്ചിരിക്കണം. വിശദ വിവരങ്ങൾക്ക് 0497- 2451111, 9446192883 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.