 
മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ നടന്ന കേരള കോൺഗ്രസ് നിശാ ക്യാമ്പ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലാകെ വികസനമുരടിപ്പാണെന്നും, നിർജീവമായ സർക്കാർ മാഫിയ സംഘത്തിന്റെ തടവറയിലാണെന്നും അദ്ദേഹം പറഞ്ഞു.ടി.എസ്. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി , കുഞ്ഞു കോശി പോൾ, അഡ്വ.വർഗീസ് മാമ്മൻ, തോമസ് മാത്യു,ജോൺസൺ കുര്യൻ, എം.എസ്.ശ്രീദേവി, ബിനു കുരുവിള,വി.തോമസ് മാത്യു, അനിൽ കയ്യാലാത്ത്, രാജൻ എണാട്ട്, എസ്.വിദ്യാമോൾ, ലൈല അലക്സാണ്ടർ, സജി ഡേവിഡ്, മോളിക്കുട്ടി സിബി എന്നിവർ പ്രസംഗിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ച് ആദ്യകാല പ്രവർത്തകരായ പ്രൊഫ. എ.എസ് തോമസ് ,ജോയി ഇടത്തുണ്ടി, ലാലു ചവണിക്കാമണ്ണിൽ, തോമസ് കുര്യൻ എന്നിവരെ ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾക്ക് രൂപം നൽകി. മല്ലപ്പള്ളിയോടുള്ള അവഗണനയ്ക്കെതിരെ രാപകൽ സമരം നടത്തുവാൻ യോഗം തീരുമാനിച്ചു.