 
കോന്നി: ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതി സംഘടിപ്പിച്ച പി.പരമേശ്വരൻ അനുസ്മരണം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് ഉദ്ഘാടനം ചെയ്തു. കോന്നി സ്ഥാനീയ സമിതി അദ്ധ്യക്ഷൻ രഘുനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര റബർ ബോർഡ് അംഗവുമായ സോമൻപിള്ള, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി അംജിത്ത്, സ്ഥാനിയ സമിതി സെക്രട്ടറി പത്മകുമാർ കൈപ്പള്ളിൽ എന്നിവർ സംസാരിച്ചു.