pashu
പശുവിനെ കുഴിയിൽ നിന്നും രക്ഷപ്പെടുത്തുന്നു

അടൂർ : പറമ്പിലെ കുഴിയിൽ വീണ പശുവിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. കടമ്പനാട് പഞ്ചായത്ത് 13-ാം വാർഡിൽ നിലയ്ക്കൽ സോമശേഖരൻ നായരുടെ 5 വയസുള്ള പശുവാണ് പത്തടിയോളം താഴ്ചയുള്ള കുഴിയിൽ വീണത്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ അടൂർ അഗ്നിരക്ഷാ സേനയാണ് പശുവിനെ കരയ്ക്കുകയറ്രിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ അജിഖാൻ, ഫയർ ഓഫീസർമാരായ ശ്രീജിത്ത്‌. കെ, ശ്രീജിത്ത്‌. എസ്, രാഹുൽ, സന്തോഷ്‌ ജോർജ്, റെജി, ഹോംഗാർഡ് അജയകുമാർ എന്നിവർ പങ്കെടുത്തു.