 
റാന്നി: റോഡിലെ വൈദ്യുതിപോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനെ ചൊല്ലി കെ.എസ്.ഇ.ബിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ തർക്കം. അത്തിക്കയം- റാന്നി റോഡിൽ കണ്ണമ്പള്ളി സ്കൂളിന് സമീപത്തെ വളവിലെ ഉൾപ്പടെയുള്ള അപകടക്കെണിയായ പത്തോളം വൈദ്യുതി പോസ്റ്രുകളാണ് മാറ്രി സ്ഥാപിക്കാത്തത്. ചെത്തോങ്കര മുതൽ അത്തിക്കയം വരെയുള്ള റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കക്കുടുമൺ മുതൽ ചെത്തോങ്കര വരെയുള്ള പ്രദേശങ്ങളിലെ പോസ്റ്റുകൾ വശങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ കക്കുടുമൺ മുതൽ അത്തിക്കയം വരെയുള്ള പോസ്റ്രുകൾ മാറ്റിയില്ല. ഇവ യാത്രക്കാർക്ക് ഭീഷണിയാണ്. രണ്ടുമാസം മുമ്പ് പോസ്റ്റിനോടു ചേർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. പെരുനാട് കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിലാണ് ഇവിടം. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തുക മുഴുവനായി ബോർഡിലേക്ക് ഒടുക്കാത്തതിനാലാണ് പോസ്റ്ര് മാറ്റാൻ വൈകുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. എന്നാൽ ഭൂരിഭാഗം തുകയും ബോർഡിൽ അടച്ചെന്നും അപകട ഭീഷണി നേരിടുന്ന പോസ്റ്റുകൾ മാറ്റാൻ ഇതിൽ നിന്ന് കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
--------------------
റാന്നി ചെത്തോങ്കര അത്തിക്കയം റോഡിൽ ഒട്ടുമിക്ക സ്ഥലത്തും വളവുകളിലാണ് വൈദ്യുത പോസ്റ്റുകൾ ഭീഷണിയാകുന്നത്. അടിയന്തരമായി പരിഹാരം കാണണം
മുരളീധരൻ
പൊതു പ്രവർത്തകൻ