accident-
കടയിലേക്ക് ഇടിച്ചു കയറിയ കാർ

അടൂർ : ഇളമണ്ണൂർ മങ്ങാട് ഭാഗത്ത് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കടയിലെ സാധനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു . ഈസമയം കടയിൽ നിന്നിരുന്ന ആൾക്കാണ് പരിക്കേറ്റത്. സമീപത്തുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റയാളെ അടൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.