കോന്നി:: യു.എ.ഇ ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടം നേടി കോന്നി സ്വദേശി മാധവ് മനോജ് നായർ.
കൊന്നപ്പാറ ശാന്തിഭവനത്തിൽ മനോജ് കുമാറിന്റെയും ജയലക്ഷ്മിയുടെയും മകനാണ് . കഴിഞ്ഞ ദിവസം ആരംഭിച്ച ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള ടീമിലാണ് മാധവ് ഉൾപ്പെട്ടത്. മൂന്ന് വർഷം മുമ്പ് കേരളാ യു16 ടീമിൽ ഇടം ലഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം അവസരം നിഷേധിക്കപ്പെട്ടു. ഷാർജയിലെത്തി എ.സി ഇ ക്രിക്കറ്റ് സ്കൂളിൽ കോച്ച് അരുണിന്റെ കീഴിൽ പരിശീലനം നടത്തിവരികയായിരുന്നു.