 
കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂൾ അങ്കണത്തിൽ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം സ്കൂൾ മാനേജർ കെ. പത്മകുമാർ നിർവഹിച്ചു. സ്കൂൾ സെക്രട്ടറി സി.എൻ.വിക്രമൻ, എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർമാരായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, സുരേഷ് ചിറ്റിലക്കാട്, സ്കൂൾ ബോർഡ് മെമ്പർമാരായ കെ.ആർ.സലീലനാഥ്, ജി.സുധീർ, അബു കോഴിക്കുന്നം, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, സ്റ്റാഫ് സെക്രട്ടറി ബിന്ദു.പി എന്നിവർ പങ്കെടുത്തു.