പന്തളം: സ്‌കൂളുകളിൽ വ്യത്യസ്തങ്ങളായ മാതൃക പദ്ധതികളുമായി പന്തളം ബ്ലോക്ക് പഞ്ചായത്ത്.
ഷീ പാഡ് പദ്ധതി
ആരോഗ്യപരവും ശുചിത്വപൂർണ്ണവുമായ ആർത്തവ കാലഘട്ടത്തിനു വേണ്ട ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കുന്നതിനും അതിനാവശ്യമായ പരിശീലനം നൽകുന്നതിനുവേണ്ടി വനിതാ വികസന കോർപ്പറേഷൻ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന ഷീ പാഡ് പദ്ധതി പന്തളം ബ്ലോക്ക് പഞ്ചായത്തിൽ ശുചിത്വ നിർമ്മാർജ്ജന ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിന് ആവിഷ്‌കരിച്ചു. സാനിറ്ററി നാപ്കിൻ നൽകൽ, അവ സൂക്ഷിക്കുന്നതിനുള്ള അലമാര, ഉപയോഗിച്ച നാപ്കിൻ പ്രകൃതിക്ക് ദോഷമല്ലാത്ത രീതിയിൽ നിർമ്മാർജനം ചെയ്യുന്ന ഡിസ്‌ട്രോയർ എന്നിവ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ഇത്. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന 26 സ്‌കൂളുകളിൽ ഷീ പാഡ് പദ്ധതി ഈ വർഷം തന്നെ നടപ്പിലാക്കും. കൂടാതെ വനിതാ കോർപ്പറേഷൻ വഴി കുട്ടികൾക്കും അദ്ധ്യാപകർക്കും ഇതിന്റെ പരിശീലനവും നൽകും. 10ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ്പോൾ രാജൻ അറിയിച്ചു.
വാട്ടർ പ്യുരിഫയർ സ്ഥാപിക്കൽ
കുട്ടികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന് സ്‌കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട് .12 ലക്ഷം രൂപ ഇതിനായി വകയിരുത്തി. നിലവിൽ വാട്ടർ പ്യൂരിഫയർ ഇല്ലാത്ത യോഗ്യതയുള്ള 13 സ്‌കൂളുകൾ കണ്ടെത്തി വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്ന തരത്തിലാണ് പദ്ധതി.
ഓൺലൈൻ ഹാജർ സംവിധാനം
ജില്ലയിൽ പന്തളം ബ്ലോക്ക് പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്‌കൂളുകളിൽ ഓൺലൈൻ സോഫ്റ്റ്വെയർ സംവിധാനം ഓൺലൈൻ അറ്റന്റൻസ് ഓൺലൈൻ ഹാജർ സംവിധാന നടപ്പിലാക്കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചു.